'ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ല'; എം എ ബേബിക്ക് പിന്തുണയുമായി വി ശിവന്‍കുട്ടി

'ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ല'; എം എ ബേബിക്ക് പിന്തുണയുമായി വി ശിവന്‍കുട്ടി

പ്രസിദ്ധീകരിച്ചത്: 22 Jan, 2026
ഷെയർ ചെയ്യുക:

ഗൃഹസന്ദര്‍ശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിക്കുന്നവരോട് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 

 

വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മുന്‍പില്‍ പകച്ചുനില്‍ക്കാനല്ല, മറിച്ച് ശരിയായ ബോധം പകര്‍ന്നു നല്‍കി മുന്നോട്ട് പോകാനാണ് ഈ നാട് ശീലിച്ചിട്ടുള്ളതെന്ന് വി ശിവന്‍കുട്ടി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

'ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് 'മോശമാണെന്ന്' കരുതുന്നവര്‍ ഒന്നാം ക്ലാസ്സിലെ ഈ പാഠമൊന്ന് വായിക്കണം.. മറുപടി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്ക് നല്‍കുന്ന പാഠപുസ്തകത്തില്‍ തന്നെയുണ്ട്. അച്ഛനും അമ്മയും കുട്ടികളും ചേര്‍ന്ന് വീട് വൃത്തിയാക്കുന്ന പാഠഭാഗമാണിത്. 'ടോയ്‌ലറ്റ് ഞാന്‍ തന്നെ വൃത്തിയാക്കാം' എന്ന് പറയുന്ന അച്ഛനെയും, മുറ്റം അടിച്ചുവാരുന്ന കുട്ടിയെയും ഇവിടെ കാണാം.