ബജറ്റിൽ പ്രഖ്യാപിച്ച 'റെയർ എർത്ത് കോറിഡോർ'; ഗുണം ആർക്കൊക്കെ?

ബജറ്റിൽ പ്രഖ്യാപിച്ച 'റെയർ എർത്ത് കോറിഡോർ'; ഗുണം ആർക്കൊക്കെ?

പ്രസിദ്ധീകരിച്ചത്: 02 Feb, 2026
ഷെയർ ചെയ്യുക:

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ കേരളത്തിന് വളരെ നിരാശാജനകമാണ്. നിരവധി ആവശ്യങ്ങളുമായി കേന്ദ്രത്തെ സമീപിച്ചെങ്കിലും, പ്രഖ്യാപനത്തിൽ വലിയ നിരാശയാണ് ഉണ്ടായത്. മിനറൽ കോറിഡോറും കടലാമ വികസന പദ്ധതിയും മാത്രമാണ് കേരളത്തിന് അനുവദിച്ചത്. 

കേന്ദ്ര ബജറ്റിലെ ആദ്യ പ്രഖ്യാപനം കേരളത്തെ റെയർ എർത്ത് മൈനിംഗ് കോറിഡോറിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു. മിനറൽ മണൽ ഇടനാഴിയിൽ കേരളം, ഒഡീഷ, കേരളം, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ റെയർ എർത്ത് മൈനിംഗ് (മിനറൽ മണൽ ഖനനം) നായി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ഖനനത്തിന്റെയും സംസ്കരണത്തിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതി.

 

കേരള ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയാണ് റെയര്‍ എര്‍ത്ത് ആന്റ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷൻ പ്രഖ്യാപിച്ചത്. വിഴിഞ്ഞം തുറമുഖത്തു നിന്നും ചവറയേയും കൊച്ചിയേയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.