'കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന വ്യക്തി'; താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി
പ്രസിദ്ധീകരിച്ചത്: 02 Feb, 2026
ബിഷപ്പുമാരെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന വ്യക്തിയാണ് താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കത്തോലിക്ക സഭ പിന്തുണയുളള ഇൻഫാം കർഷക സംഘടനയുടെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സഭയുമായി പാലമിട്ട് സർക്കാർ . കാഞ്ഞിരപ്പള്ളിയിൽ ഇൻഫാം സമ്മേളനത്തിൽ ബിഷപ്പുമാരും വൈദികരും പങ്കെടുത്ത വേദിയിൽ മുഖ്യമന്ത്രി മുഖ്യാതിഥിയായി.
കുടിയേറ്റ ചരിത്രവും സഭയുമായി ചേർന്നു നിൽക്കുന്നതാണ്. ജാതിമത ചിന്തകൾക്ക് അതീതമായി കർഷകരെ ചേർത്തു പിടിക്കുന്ന സംഘടനയാണ് ഇൻഫാമെന്നും പിണറായി പറഞ്ഞു. ഇതിനൊപ്പമാണ് ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിക്ക് പുകഴ്ത്തൽ.ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാത്യു അറക്കലിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ നല്ല വാക്കുകൾ.