"ആരോപണങ്ങൾ അടിസ്ഥാനരഹിതം"; ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

"ആരോപണങ്ങൾ അടിസ്ഥാനരഹിതം"; ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

പ്രസിദ്ധീകരിച്ചത്: 04 Feb, 2026
ഷെയർ ചെയ്യുക:

കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസിന് എതിരെ ഡിജിപിക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഷഹനാസ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പരാതിയിൽ പറയുന്നു.

ഷഹനാസിനെതിരെ കേസെടുക്കണമെന്നും, ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നുമാണ് പരാതിയിൽ ആവശ്യം. ഷഹനാസിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും മാങ്കൂട്ടത്തിലിൻ്റെ അഭിഭാഷകൻ ശേഖർ ജി. തമ്പി പറഞ്ഞു.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കഴിഞ്ഞ ദിവസം എം.എ. ഷഹനാസ് ആഞ്ഞടിച്ചിരുന്നു. രാഹുലുമായി സൗഹൃദം ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എം.എ. ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു