എല്ലാവരും പ്രാർത്ഥിക്കണം'; നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ ആശുപത്രിയിലെന്ന് സഹോദരൻ

എല്ലാവരും പ്രാർത്ഥിക്കണം'; നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ ആശുപത്രിയിലെന്ന് സഹോദരൻ

പ്രസിദ്ധീകരിച്ചത്: 06 Feb, 2026
ഷെയർ ചെയ്യുക:

നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ ആരോഗ്യപ്രശ്നത്തെ തുടർന്ന് ആശുപത്രിയിലെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന് സ്‌ട്രോക്ക് ഉണ്ടായതിനെ തുടർന്ന് കാസർഗോഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് സഹോദരൻ അറിയിച്ചിരിക്കുന്നത്.

 

ഷുക്കൂറിന്റെ ആരോഗ്യനിലയെക്കുറിച്ച് സഹോദരൻ സമൂഹമാധ്യമത്തിലൂടെ ആണ് വിവരങ്ങൾ പങ്കുവച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ നിലയിൽ പുരോഗതി ഉണ്ടെന്നും സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്നും സഹോദരൻ പറഞ്ഞു. എന്നാൽ ശരീരത്തിന്റെ ഒരു ഭാഗത്ത് ഇപ്പോഴും ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ തുടരുകയാണ്.