ചൈന അതീവ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു; ഗൗരവകരമായ ആരോപണവുമായി അമേരിക്ക

ചൈന അതീവ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു; ഗൗരവകരമായ ആരോപണവുമായി അമേരിക്ക

പ്രസിദ്ധീകരിച്ചത്: 07 Feb, 2026
ഷെയർ ചെയ്യുക:

ചൈന അതീവ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നു എന്ന ഗുരുതരമായ ആരോപണവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ഉടമ്പടികൾ ലംഘിച്ചുകൊണ്ടാണ് ചൈനയുടെ ഈ നീക്കമെന്നാണ് യുഎസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കുന്നത്. ആഗോള സുരക്ഷയെ ബാധിക്കുന്ന ഇത്തരം പരീക്ഷണങ്ങൾ ചൈന നിർത്തലാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

ലോപാ നൂർ എന്ന പരീക്ഷണ കേന്ദ്രത്തിലാണ് ചൈന രഹസ്യമായി ആണവ സ്‌ഫോടനങ്ങൾ നടത്തുന്നതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ പരീക്ഷണ കേന്ദ്രത്തിലെ പ്രവർത്തനങ്ങളിൽ വലിയ അസ്വാഭാവികത ദൃശ്യമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അന്തരീക്ഷത്തിലെ വികിരണങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഉടമ്പടികൾ ചൈന കാറ്റിൽ പറത്തുകയാണ്.

 

നിലവിലുള്ള ന്യൂ സ്റ്റാർട്ട് ആണവ കരാറിന് ശേഷം പുതിയതും കൂടുതൽ വിപുലവുമായ ഒരു ഉടമ്പടി വേണമെന്ന് അമേരിക്കൻ ഭരണകൂടം ആഹ്വാനം ചെയ്തു. റഷ്യയും ചൈനയും ഉൾപ്പെടുന്ന പുതിയൊരു നിരായുധീകരണ കരാറാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലക്ഷ്യമിടുന്നത്. ലോകത്തെ ആണവ ഭീഷണിയിൽ നിന്നും മുക്തമാക്കാൻ പുതിയ കരാർ അത്യന്താപേക്ഷിതമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.