'പാർട്ടി പുനരുജ്ജീവന പ്രതീക്ഷയിൽ'; പുതിയ നേതാവിനായി തിരഞ്ഞെടുപ്പിന് ഒരുങ്ങി ഒന്റാരിയോ ലിബറൽ പാർട്ടി
പ്രസിദ്ധീകരിച്ചത്: 09 Feb, 2026
ഒന്റാരിയോ ലിബറൽ പാർട്ടി എട്ട് വർഷത്തിനിടെ മൂന്നാമത്തെ നേതാവിനെ നവംബർ 21-ന് തിരഞ്ഞെടുക്കാനിരിക്കുകയാണ്. പാർട്ടിയെ പഴയ ശക്തിയിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ഈ മത്സരം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സ്ഥാനാർഥികൾ $150,000 എൻട്രി ഫീസ് നൽകണം. പ്രചാരണ ചെലവിന്റെ പരമാവധി പരിധി $1 മില്യൺ ആണ്. ജൂലൈ 31-നകം 250 പാർട്ടി അംഗങ്ങളുടെ ഒപ്പുകളോടെ അപേക്ഷ സമർപ്പിക്കണം. സെപ്റ്റംബർ 7 വരെ പുതിയ അംഗങ്ങളെ ചേർക്കാം. നവംബർ 9 മുതൽ 20 വരെ ഓൺലൈൻ വോട്ടെടുപ്പ് നടക്കും.ഈ തിരഞ്ഞെടുപ്പ് പാർട്ടിയെ ഒരുമിപ്പിക്കാനും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും സഹായിക്കുമെന്നാണ് പാർട്ടി പ്രസിഡന്റ് കാതറിൻ മക്ഗാരി പറഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പ് 2029 അല്ലെങ്കിൽ 2030 വരെ പ്രതീക്ഷിക്കുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.