സോഷ്യൽ മീഡിയ ഉപയോഗം “ക്ലിനിക്കൽ അഡിക്ഷൻ” ഉണ്ടാകില്ലെന്ന് ഇൻസ്റ്റാഗ്രാം മേധാവി
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ആളുകൾക്ക് “ക്ലിനിക്കൽ അഡിക്ഷൻ” (മെഡിക്കൽ രീതിയിൽ സ്ഥിരീകരിച്ച ലഹരി) ഉണ്ടാകുമെന്ന ആശയത്തോട് താൻ യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി മെറ്റയുടെ ഇൻസ്റ്റഗ്രാം മേധാവി ആഡം മൊസ്സേരി ലോസ്. ആഞ്ചലസിലെ നിർണായകമായ ഒരു കോടതിയിൽ നടക്കുന്ന കേസിനിടയിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മൂലമുള്ള ദോഷങ്ങൾക്ക് കമ്പനികളെ ഉത്തരവാദികളാക്കണമെന്നാവശ്യപ്പെട്ടുള്ള കേസിൽ “അഡിക്ഷൻ” എന്ന ചർച്ച പ്രധാന ഘടകമാണ്. ഈ കേസിൽ ഇപ്പോൾ മെറ്റയും ഗൂഗിളിന്റെ യൂട്യൂബും മാത്രമാണ് പ്രതികൾ. ടിക്‌ടോകും സ്നാപ്പും ഇതിനകം ഒത്തുതീർപ്പിലെത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഈ കേസിൽ പ്രധാനമായി ഉള്ളത് “KGM” എന്ന ആദ്യക്ഷരങ്ങളാൽ മാത്രം തിരിച്ചറിയപ്പെടുന്ന 20 വയസ്സുള്ള യുവതിയാണ്. അവരുടെ കേസ് ഭാവിയിൽ ആയിരക്കണക്കിന് സമാന കേസുകൾ എങ്ങനെ നീങ്ങും എന്ന് നിർണ്ണയിക്കാവുന്ന ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് മറ്റ് കേസുകൾക്ക് മാതൃകയാകുന്ന പരീക്ഷണ വിചാരണ എന്ന നിലയിലാണ് പരിഗണിക്കുന്നത്.