മാർക്കോ റൂബിയോയെ പുകഴ്ത്തി പ്രസിഡന്റ് ട്രംപ്; വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ മുഖം ചുവന്നു

മാർക്കോ റൂബിയോയെ പുകഴ്ത്തി പ്രസിഡന്റ് ട്രംപ്; വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ മുഖം ചുവന്നു

പ്രസിദ്ധീകരിച്ചത്: 20 Feb, 2026
ഷെയർ ചെയ്യുക:

അമേരിക്കൻ രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ വാനോളം പുകഴ്ത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഫ്ലോറിഡയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് റൂബിയോയെ ഒരു കൊലകൊമ്പൻ (Killer) എന്ന് ട്രംപ് വിശേഷിപ്പിച്ചത്. റൂബിയോയുടെ പ്രവർത്തന മികവിനെ ട്രംപ് പ്രശംസിക്കുമ്പോൾ വേദിയിലുണ്ടായിരുന്ന വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ ഭാവമാറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ട്രംപിന്റെ പ്രശംസ കേട്ട് വാൻസിന്റെ മുഖം ചുവന്നതായും അദ്ദേഹം അസ്വസ്ഥനായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുഖമാകാൻ വാൻസും റൂബിയോയും തമ്മിൽ മത്സരമുണ്ടെന്ന സൂചനകളാണ് ഈ സംഭവം നൽകുന്നത്. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പിൻഗാമിയാകാൻ ജെഡി വാൻസ് ലക്ഷ്യമിടുന്നുണ്ട്. എന്നാൽ ട്രംപ് റൂബിയോയ്ക്ക് നൽകുന്ന അമിത പ്രാധാന്യം വാൻസിന് ഭീഷണിയാകുമോ എന്ന ചോദ്യം ഉയരുന്നു. ട്രംപിന്റെ വാക്കുകൾ കേട്ട് വാൻസ് വല്ലാതെ പതറിപ്പോയ നിമിഷമായിരുന്നു അതെന്ന് സോഷ്യൽ മീഡിയയിൽ പലരും പരിഹസിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ആഭ്യന്തര രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന്റെ സൂചനയാണിത്.