സോഡിയം നൈട്രൈറ്റ് വിൽപനയിൽ വീഴ്ച: ആമസോൺ വിചാരണ നേരിടണമെന്ന്  സുപ്രീം കോടതി

സോഡിയം നൈട്രൈറ്റ് വിൽപനയിൽ വീഴ്ച: ആമസോൺ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

പ്രസിദ്ധീകരിച്ചത്: 20 Feb, 2026
ഷെയർ ചെയ്യുക:

ആമസോൺ പ്ലാറ്റ്‌ഫോം വഴി മാരകമായ രാസവസ്തുക്കൾ വാങ്ങി ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾ നൽകിയ കേസിൽ കമ്പനി വിചാരണ നേരിടണമെന്ന് വാഷിംഗ്ടൺ സുപ്രീം കോടതി.

ആമസോണിലെ തേർഡ് പാർട്ടി സെല്ലർമാരിൽ നിന്ന് ഉയർന്ന സാന്ദ്രതയുള്ള സോഡിയം നൈട്രൈറ്റ് വാങ്ങി ആളുകൾ  മരിച്ച സംഭവത്തിൽ കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കാണിച്ചാണ് കോടതി വിധി. സമാനമായ കേസുകളിൽ ആമസോണിന് സംരക്ഷണം നൽകിയിരുന്ന കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഒൻപതംഗ ബെഞ്ചിന്റെ ഏകകണ്ഠമായ ഈ വിധി.

 

ആത്മഹത്യ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു ആമസോണിന്റെ വാദം. എന്നാൽ ഈ വാദത്തെ സുപ്രീം കോടതി തള്ളി. ഒരു റീട്ടെയിലർ എന്ന നിലയിൽ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ആമസോണിന് ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് ജി. ഹെലൻ വൈറ്റ്‌നർ നിരീക്ഷിച്ചു. മാരകമായ അളവിൽ സോഡിയം നൈട്രൈറ്റ് വിൽക്കുന്നത് മരണത്തിന് കാരണമാകുമെന്ന് കമ്പനിക്ക് മുൻകൂട്ടി പ്രവചിക്കാൻ കഴിയുമായിരുന്നോ എന്ന് ജൂറി തീരുമാനിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.