വ്യാപാര യുദ്ധത്തിനിടെ ചൈനീസ് സന്ദർശനത്തിന്; ട്രംപിന്റെ നീക്കങ്ങൾ ഉറ്റുനോക്കി ലോകം.
പ്രസിദ്ധീകരിച്ചത്: 21 Feb, 2026
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ വഷളാകുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശനത്തിന്.
മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ നീളുന്ന സന്ദർശനത്തിൽ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസിന്റെ ഈ നിർണ്ണായക പ്രഖ്യാപനം.
അന്താരാഷ്ട്ര സാമ്പത്തിക അടിയന്തരാവസ്ഥാ നിയമം (IEEPA) ഉപയോഗിച്ച് ട്രംപ് നടപ്പിലാക്കിയ 20 ശതമാനം നികുതി വർദ്ധനവാണ് കോടതി റദ്ദാക്കിയത്. ഇത് ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കേറ്റ കനത്ത പ്രഹരമായി വിലയിരുത്തപ്പെടുന്നു.