ഇന്ത്യയ്ക്ക് ടോസ് നഷ്ടം; നാല് മാറ്റങ്ങളുമായി പ്രോട്ടീസ്
പ്രസിദ്ധീകരിച്ചത്: 22 Feb, 2026
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഐയ്ഡൻ മാർക്രം ബാറ്റിങ് തിരഞ്ഞെടുത്തു. ഇതോടെ ഇന്ത്യ ആദ്യം ബോൾ ചെയ്യും. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനിൽ നാല് മാറ്റങ്ങൾ വരുത്തിയതായി മാർക്രം പറഞ്ഞു.
എന്നാൽ മാറ്റങ്ങളില്ലാതെയാണ് തങ്ങൾ കളിക്കുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ അറിയിച്ചു. ഇതോടെ വാഷിങ്ടൺ സുന്ദർ സ്ഥാനം നിലനിർത്തുകയും അക്സർ പട്ടേലിന് പുറത്തിരിക്കേണ്ടി വരികയും ചെയ്തു. ഇന്ത്യൻ നിരയിൽ ഓപ്പണർ അഭിഷേക് ശർമ്മ ശ്രദ്ധാകേന്ദ്രമാണ്. ലോകകപ്പിൽ ഇതേവരെ അക്കൌണ്ട് തുറക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അസുഖത്തെ തുടർന്ന് ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്ന താരം ആകെ മൂന്ന് മത്സരങ്ങളാണ് കളിച്ചത്. ഇതിൽ മൂന്നിലും പൂജ്യത്തിനാണ് താരം പുറത്തായത്.