'ദി കേരള സ്റ്റോറി 2' റിലീസ് വിലക്ക് നീങ്ങി; സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ

'ദി കേരള സ്റ്റോറി 2' റിലീസ് വിലക്ക് നീങ്ങി; സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ

പ്രസിദ്ധീകരിച്ചത്: 27 Feb, 2026
ഷെയർ ചെയ്യുക:

ഹൈക്കോടതി നീക്കി. സിംഗിൾ ജഡ്ജിയുടെ ഇടക്കാല ഉത്തരവ് ഹൈക്കോടതി  രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്. ചിത്രത്തിന്റെ നിർമ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ വ്യാഴാഴ്ച രാത്രി വൈകി സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും പിവി ബാലകൃഷ്ണനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ 15 ദിവസത്തേക്കാണ് റിലീസ് സ്റ്റേ ചെയ്തിരുന്നത്.

വ്യാഴാഴ്ച രാത്രിയാണ് അപ്പീലിൽ ഉത്തരവ് പറയാൻ മാറ്റിയത്. ചിത്രം കേരളത്തെയോ ഏതെങ്കിലും മതസമൂഹത്തെയോ ദോഷകരമായി ബാധിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നില്ലെന്ന് ഷാ തന്റെ അപ്പീലിൽ അവകാശപ്പെട്ടിരുന്നു.