‘കേരള സ്റ്റോറി 2’ സ്റ്റേ തുടരും; നിർമാതാക്കളുടെ അപ്പീലിൽ ഉത്തരവ് പിന്നീട്
പ്രസിദ്ധീകരിച്ചത്: 27 Feb, 2026
റിലീസ് നീളും. 15 ദിവസത്തേക്ക് റിലീസ് തടഞ്ഞ കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെ സിനിമയുടെ നിർമാതാക്കൾ നൽകിയ അപ്പീൽ ഉത്തരവ് പറയാനായി മാറ്റി. സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലിൽ കേരള ഹൈക്കോടതി വ്യാഴാഴ്ച വാദം കേൾക്കൽ അവസാനിപ്പിച്ചു.നേരത്തെ പുറപ്പെടുവിച്ച സ്റ്റേയ്‌ക്കെതിരെ ചലച്ചിത്ര നിർമ്മാതാക്കൾ കോടതിയെ സമീപിച്ചതിനെത്തുടർന്ന്, വൈകുന്നേരമാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, പിവി ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്.