ആഭ്യന്തര വിഷയങ്ങളിലേക്ക് ശ്രദ്ധമാറ്റി ട്രംപ്: ആദ്യ പ്രചാരണ യാത്രയ്ക്കായി കെന്റിക്കിയിലെത്തി
പ്രസിദ്ധീകരിച്ചത്: 11 Mar, 2026
ഇറാൻ യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രചാരണ യാത്രയ്ക്കായി കെന്റിക്കിയിലെത്തി. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ സാമ്പത്തിക ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം കെന്റക്കിയിലെത്തിയത്.
ഇറാൻ യുദ്ധത്തെത്തുടർന്ന് അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നത് ട്രംപിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കെന്റക്കിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗാലന് ശരാശരി 61 സെന്റ് വർദ്ധിച്ചതായി എ.എ.എ റിപ്പോർട്ട് ചെയ്യുന്നു.