' ടീം യുഡിഎഫ്'; കോൺഗ്രസിന് മുൻകൂട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നില്ലെന്ന് കെ. മുരളീധരൻ

' ടീം യുഡിഎഫ്'; കോൺഗ്രസിന് മുൻകൂട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നില്ലെന്ന് കെ. മുരളീധരൻ

പ്രസിദ്ധീകരിച്ചത്: 25 Mar, 2026
ഷെയർ ചെയ്യുക:

കോൺഗ്രസിന് മുൻകൂട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നില്ലെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് കെ. മുരളീധരൻ. ടീം യുഡിഎഫ് എന്ന നിലയിലാണ് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും, അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജയിച്ച് വരുന്ന എംഎൽഎമാരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഭൂരിപക്ഷം അംഗങ്ങൾ പിന്തുണയ്ക്കുന്ന പേരാണ് ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ പ്രധാന ലക്ഷ്യം വിജയമാണെന്നും, 100 സീറ്റുകൾ നേടുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

 

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള വ്യക്തിപരമായ ആഗ്രഹം ചോദിച്ചപ്പോൾ, വട്ടിയൂർക്കാവിൽ എംഎൽഎയായാൽ മണ്ഡല വികസനത്തിന് ആവശ്യമായ ഫണ്ട് ലഭിക്കണമെന്നതാണ് തന്റെ പ്രധാന അഭിലാഷമെന്ന് അദ്ദേഹം മറുപടി നൽകി. മന്ത്രിസ്ഥാനം വലിയ കാര്യമായി കാണുന്നില്ലെന്നും, മുൻ യുഡിഎഫ് സർക്കാരിനിടെയും മന്ത്രിയായിരുന്നില്ലെങ്കിലും വികസന പ്രവർത്തനങ്ങളിൽ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.