'സജി ചെറിയാനെ സംശയത്തോടെ കാണേണ്ട സാഹചര്യം'; കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചു ജി. സുധാകരൻ.
പ്രസിദ്ധീകരിച്ചത്: 25 Mar, 2026
കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചു മുൻ മന്ത്രി ജി. സുധാകരൻ. സിപിഐഎം നേതാക്കളായ സജി ചെറിയാനും മുഖ്യമന്ത്രി പിണറായി വിജയനെയും പരാമർശിക്കുന്ന രീതിയിലുള്ളതാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തിൽ സജി ചെറിയാനെ സംശയത്തോടെ കാണേണ്ട സാഹചര്യമുണ്ടെന്നും, അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചത് പിണറായി വിജയനാണെന്നും സുധാകരൻ പറഞ്ഞു.റിപ്പോർട്ടർ ടിവിയുടെ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്മാരകത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ രാത്രി രണ്ടരയ്ക്കാണ് സജി ചെറിയാൻ സ്ഥലത്തെത്തിയതെന്നും, അത്ര വേഗത്തിൽ എത്താൻ കാരണമെന്താണെന്ന് ചോദിക്കേണ്ടതുണ്ടെന്നും സുധാകരൻ പറഞ്ഞു.