'താന്‍ നിര്‍ദേശിച്ച ചിലര്‍ക്ക് അവസരം ലഭിച്ചില്ല'; മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ ഇപ്പോള്‍ ഉയര്‍ത്തേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല

'താന്‍ നിര്‍ദേശിച്ച ചിലര്‍ക്ക് അവസരം ലഭിച്ചില്ല'; മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ ഇപ്പോള്‍ ഉയര്‍ത്തേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല

പ്രസിദ്ധീകരിച്ചത്: 25 Mar, 2026
ഷെയർ ചെയ്യുക:

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ ഇപ്പോള്‍ ഉയര്‍ത്തേണ്ടതില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആത്മവിശ്വാസം യാഥാര്‍ത്ഥ്യമല്ലെന്നും, അത് പരാജയത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

പി.ആര്‍ ഏജൻസികളുടെ പിന്തുണ ഇല്ലാതാകുമ്പോഴാണ് മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ നിലപാട് പുറത്തുവരുന്നതെന്നും, അതുകൊണ്ടാണ് ചിലപ്പോള്‍ മോശം പദപ്രയോഗങ്ങള്‍ ഉണ്ടാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സീറ്റ് വിതരണം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. താന്‍ നിര്‍ദേശിച്ച ചിലര്‍ക്ക് അവസരം ലഭിക്കാത്തത് ശരിയാണെന്ന് സമ്മതിച്ച അദ്ദേഹം, ജോസഫ് വാഴക്കന് സീറ്റ് ലഭിക്കാതിരുന്നതില്‍ വേദനയുണ്ടെന്നും വ്യക്തമാക്കി. സുധാകരന് സീറ്റ് നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടു എന്ന കാര്യവും അദ്ദേഹം നിഷേധിച്ചില്ല.