രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

പ്രസിദ്ധീകരിച്ചത്: 25 Mar, 2026
ഷെയർ ചെയ്യുക:

യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കേരളത്തിൽ ഇന്നെത്തും.കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

 

ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടിയിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ ഗ്യാരണ്ടി കാർഡ് രാഹുൽ ഗാന്ധി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കെ പി സിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, മുസ്‍ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി. കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.