മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ്  എസ്‍ഡിപിഐ -സിപിഎം കൂട്ടുകെട്ട് ഉണ്ടാക്കിയത്: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്‍ഡിപിഐ -സിപിഎം കൂട്ടുകെട്ട് ഉണ്ടാക്കിയത്: രമേശ് ചെന്നിത്തല

പ്രസിദ്ധീകരിച്ചത്: 29 Mar, 2026
ഷെയർ ചെയ്യുക:

എസ്‍ഡിപിഐയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. 

 

എസ്‍ഡിപിഐ സ്ഥാനാർത്ഥിയാണ് പലയിടത്തും സിപിഎമ്മിൻറെ സ്ഥാനാർത്ഥി. പിഡിപി കൂട്ടുകെട്ട് ഉണ്ടാക്കിയത് മദ്‍നിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലൂടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചുഎസ്‍ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ധാരണ പരസ്യമായ കാര്യമാണെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ മീറ്റ് ദ പ്രസിൽ പറഞ്ഞു.