പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യം കൊടുത്തു മയക്കിയതിന് ശേഷം പീഡിപ്പിച്ചു: പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും
പ്ലസ് വൺ വിദ്യാർഥിനി ആയ പെൺകുട്ടിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി ആക്കുളം സ്വദേശി ജിഷ്ണു. കെ. മോഹൻ (26)രണ്ടാം പ്രതി ആക്കുളം സ്വദേശി വിഷ്ണു. ആർ കണ്ണൻ(29) എന്നിവരെ 10 വർഷം കഠിനതടവിനും 15000 രൂപ പിഴക്കും അതിവേഗ പ്രേത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു.
പിഴ ഒടുക്കാത്ത പക്ഷം 2 വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണം എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.
2024 ജൂലൈ മാസം 4 ന് ആണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥിനിയും ഒന്നാം പ്രതിയുടെ അയൽവാസിയുമായ അതിജീവിതയെ അമ്പലത്തിൽ വച്ചു പരിചയപ്പെട്ട വിവാഹിതനായ ഒന്നാം പ്രതിയുമായി സൗഹൃദത്തിലായി . ഈ സൗഹൃദം മുതലെടുത്തു ഒന്നാം പ്രതി അതിജീവിതയെയുംആണെന്ന് ഒപ്പം രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി.