പോലീസ് സുരക്ഷയില്ല, ജനക്കൂട്ടത്തിനിടയിൽ കുടുങ്ങി വിജയ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിവികെ

പോലീസ് സുരക്ഷയില്ല, ജനക്കൂട്ടത്തിനിടയിൽ കുടുങ്ങി വിജയ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിവികെ

പ്രസിദ്ധീകരിച്ചത്: 30 Mar, 2026
ഷെയർ ചെയ്യുക:

ചെന്നൈയിൽ ടി.വി.കെ അധ്യക്ഷൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസ്സമുണ്ടാക്കുന്നതായും ഗുരുതര സുരക്ഷാ വീഴ്ചകൾ സംഭവിക്കുന്നതായും ആരോപിച്ച് പാർട്ടി നേതാവ് സിടിആർ നിർമ്മൽ കുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ചെന്നൈയിലും ഡൽഹിയിലുമുള്ള ഓഫീസുകളിലാണ് പരാതി നൽകിയത്.ഇന്നത്തെ പ്രചാരണത്തിനിടെ വിജയ്‌യുടെ വാഹനവ്യൂഹത്തിന് പോലീസ് സുരക്ഷയോ മറ്റു ക്രമീകരണങ്ങളോ പൂർണ്ണമായും ഉണ്ടായിരുന്നില്ലെന്നാണ് നിർമ്മൽ കുമാർ പരാതിയിൽ പറയുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാത്തതിനെ തുടർന്ന് പ്രചരണ വാഹനം വലിയ ജനത്തിരക്കിനിടയിൽ നിശ്ചലമായതായും അദ്ദേഹം പറഞ്ഞു.