'ബിഹാറും കേരളം പോലെ ആകണം', പിണറായി സർക്കാരിനെ പ്രശംസിച്ച് തേജ്വസി യാദവ്
പ്രസിദ്ധീകരിച്ചത്: 31 Mar, 2026
പൊന്നാനിയിൽ എൽഡിഎഫ് പ്രചാരണം കൊഴുപ്പിച്ച് ആർജെഡി നേതാവ് തേജ്വസി യാദവ്. ബിഹാറും കേരളം പോലെ ആകുമെന്നാണ് ആഗ്രഹിക്കുന്നത്. കേരളം എന്നും ബിഹാറിന് മാർഗദർശനമാണെന്നും തേജ്വസി പറഞ്ഞു.
കേരളത്തിൽ എല്ലാവർക്കും ഒരുപോലെ വിദ്യാഭാസവും സാമൂഹ്യ സുരക്ഷയും ലഭിക്കുന്നു. ജാതിക്കെതിരായ പോരാട്ടം കേരളത്തെ ഒരുമിച്ച് നിർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ പ്രളയവും കോവിഡും വന്നപ്പോൾ നടത്തിയ പ്രതിരോധങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. പിണറായി സർക്കാർ അഭിനന്ദനം അർഹിക്കുന്നു. രാജ്യത്തെ യുവാക്കൾക്ക് കേവലം മുദ്രാവാക്യം കൊണ്ട് ഒന്നും ലഭിക്കില്ല. മൂലധനം നിക്ഷേപം വേണം.