‘ഊളംപാറ എന്നൊരു മാനസികാരോഗ്യകേന്ദ്രമില്ല, ആ രണ്ടുപേർ ശരിക്കുമുണ്ടെങ്കിൽ കാലുപിടിച്ച് മാപ്പുപറയാം’; പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സലിംകുമാർ
പ്രസിദ്ധീകരിച്ചത്: 31 Mar, 2026
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് തനിക്കെതിരേ പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി നടൻ സലിംകുമാർ. പരാമർശത്തിൽനിന്ന് താൻ പിന്നോട്ടില്ലെന്ന് സലിംകുമാർ വ്യക്തമാക്കി.
മുഖ്യമന്ത്രി പറഞ്ഞ കഥയെ സംബന്ധിച്ച് താൻ പ്രസംഗത്തിൽ സൂചിപ്പിച്ച രണ്ടുപേരുടെ യഥാർഥ അഡ്രസ് മുഖ്യമന്ത്രി നൽകിയാൽ താൻ കാലുപിടിച്ചുമാപ്പുപറയാമെന്നും സലിംകുമാർ പരിഹസിച്ചു.
ഭിന്നശേഷി അവകാശങ്ങൾക്കായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയായ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് ആണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയത്.