നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസ് സഹായത്തോടെ; സുരേന്ദ്രൻ പിള്ളയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം

നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസ് സഹായത്തോടെ; സുരേന്ദ്രൻ പിള്ളയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം

പ്രസിദ്ധീകരിച്ചത്: 31 Mar, 2026
ഷെയർ ചെയ്യുക:

നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

 

2016-ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി. സുരേന്ദ്രൻ പിള്ളയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം.മറ്റൊരു മണ്ഡലത്തിൽ സ്വന്തം നേതാവിനെ വിജയിപ്പിക്കാനായി കോൺഗ്രസ് നേമത്ത് വോട്ട് മറിച്ചതാണ് ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.