ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും: എകെ ആന്‍റണി
പ്രസിദ്ധീകരിച്ചത്: 31 Mar, 2026
കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് എകെ ആന്‍റണി. ഈ സർക്കാർ പോയെ തിരൂ എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ വോട്ടെടുപ്പ് കഴിഞ്ഞു. ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരുമെന്ന് എകെ ആന്റെണി പ്രതികരിച്ചു.
നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി സാധാരക്കാര്‍ക്ക് അദൃശ്യനാണെന്നും സെക്രട്ടറിയേറ്റ് രാവണൻ കോട്ടയായിരുന്നു. ജനത്തെ കാണാൻ മടിക്കുന്ന മുഖ്യമന്ത്രിയായിരുന്നു പിണറായിയെന്നും അദ്ദേഹം വിമർശിച്ചു.