ജി സുധാകരന്റെ ഡ്രൈവർക്കു വധഭീഷണി

ജി സുധാകരന്റെ ഡ്രൈവർക്കു വധഭീഷണി

പ്രസിദ്ധീകരിച്ചത്: 01 Apr, 2026
ഷെയർ ചെയ്യുക:

സിപിഎം വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരന്റെ ഡ്രൈവർക്കു വധഭീഷണി ലഭിച്ചതായി പരാതി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങിയാൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്നാണ് ഭീഷണി എന്നാണ് പരാതിയിൽ പറയുന്നത്.

ഡ്രൈവറായ പ്രദീപ് കുമാറിനെ രണ്ട് വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്നായി നാല് തവണ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രദീപ് കുമാർ പുന്നപ്ര പൊലീസിൽ പരാതി നൽകി.

 

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്