വീണാ ജോർജിനെതിരെ സൈബർ ആക്രമണം; പരാതി നൽകാൻ സിപിഐഎം
പ്രസിദ്ധീകരിച്ചത്: 03 Apr, 2026
ആരോഗ്യമന്ത്രിയും ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ വീണാ ജോർജിനെതിരെ അതിരൂക്ഷ സൈബർ ആക്രമണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് അശ്ലീല, വർഗീയ കമന്റുകൾ.
കമന്റുകൾക്ക് പിന്നിൽ കോൺഗ്രസ് - ലീഗ് പ്രവർത്തകരെന്നാണ് സിപിഐഎം ആരോപണം. ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ജില്ലാ ഭരണകൂടത്തിനും പരാതി നൽകാനാണ് സിപിഐഎമ്മിന്റെ തീരുമാനം. കമൻ്റുകളുടെ സ്ക്രീൻഷോട്ടുകളും അക്കൗണ്ടുകളുടെ ലിങ്കുകളും അടക്കം കൈമാറും.സൈബർ ആക്രമണം അതിൻ്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് വീണാ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമൻ്റുകളായി വരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണാ ജോർജ് പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ നിറയെ അശ്ലീലവും വർഗീയവും ലൈംഗിക ചുവയുള്ളതുമായ കമൻ്റുകളാണ് വരുന്നത്.