തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു
പ്രസിദ്ധീകരിച്ചത്: 03 Apr, 2026
അട്ടപ്പാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം കുഴഞ്ഞുവീണത്.
ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തെ പുതൂർ ഫാമിലി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നാണ് റിപ്പോർട്ട്. അദ്ദേഹം എഴുന്നേറ്റ് നിൽക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്.
രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ പന്ന്യൻ രവീന്ദ്രനെ ആശുപത്രിയിൽ സന്ദർശിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. പ്രായാധിക്യത്തെ തുടർന്നുള്ള അവശതകളും പ്രിയസഖാവിനെ ഏറെ കാലമായി അലട്ടുന്നുണ്ട്.