കർണാടകയിൽ കാണാതായ മലയാളി ടെക്കിയ്ക്കായി തിരച്ചിൽ തുടരുന്നു
പ്രസിദ്ധീകരിച്ചത്: 05 Apr, 2026
കർണാടകയിലെ കുടക് ജില്ലയിലെ തടിയന്റമോൾ കുന്നുകളിലെ വനത്തിനുള്ളിൽ കാണാതായ മലയാളിക്കായി തിരച്ചിൽ തുടരുന്നു. യുവതിയെ കണ്ടെത്താൻ ഡ്രോണുകൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളും ഉപയോഗിക്കുന്നുണ്ട്.
36 കാരിയായ ഐടി പ്രൊഫഷണലായ ജി എസ് ശരണ്യ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നുവെന്നും കക്കാബെ ഗ്രാമത്തിലെ ഒരു സ്വകാര്യ ഹോംസ്റ്റേയിൽ താമസിച്ചുവെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.