തൃശ്ശൂരിൽ വോട്ടിനായി കിറ്റ് വിതരണം ചെയ്തെന്ന് പരാതി

തൃശ്ശൂരിൽ വോട്ടിനായി കിറ്റ് വിതരണം ചെയ്തെന്ന് പരാതി

പ്രസിദ്ധീകരിച്ചത്: 05 Apr, 2026
ഷെയർ ചെയ്യുക:

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂരിൽ വോട്ടർമാർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയിലാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തത്. ഒളരി പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപവും കാർത്തിക സൂപ്പർ മാർക്കറ്റിന് സമീപവുമാണ് അനധികൃത കിറ്റ് വിതരണം നടന്നത്. ബി.ജെ.പി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് വിതരണം നടന്നതെന്നാണ് അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇയാളാണ് കേസിലെ ഒന്നാം പ്രതി.എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഡോ. ബിന്ദു ടി.എന്നിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ടീം നടത്തിയ പരിശോധനയിലാണ് ഏകദേശം 900 രൂപ വിലമതിക്കുന്ന വിവിധ വീട്ടുസാധനങ്ങൾ അടങ്ങിയ 26 കിറ്റുകൾ വിതരണം ചെയ്യുന്നതായി കണ്ടെത്തിയത്. ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് 75 കിറ്റുകൾ വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു