ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള  അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്

ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്

പ്രസിദ്ധീകരിച്ചത്: 06 Apr, 2026
ഷെയർ ചെയ്യുക:

ഇറാൻ - അമേരിക്ക യുദ്ധം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ കരസേന പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. പേർഷ്യൻ ഗൾഫിലെ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി കേന്ദ്രമാണ് ഖാർഗ്. ഈ ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകർക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലക്ഷ്യമിടുന്നത്.

അമേരിക്കൻ സൈനിക വിദഗ്ധർ ഇതിനായുള്ള വിവിധ യുദ്ധതന്ത്രങ്ങൾ ചർച്ച ചെയ്തുവരികയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമുദ്രത്തിലൂടെയും ആകാശത്തിലൂടെയും ഒരേസമയം ആക്രമണം നടത്തി ദ്വീപ് കീഴടക്കാനാണ് നീക്കം. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപ് വഴിയായതിനാൽ ഇതിന്റെ പതനം യുദ്ധത്തിൽ നിർണ്ണായകമാകും.

 

എന്നാൽ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുക എന്നത് അമേരിക്കൻ സൈന്യത്തിന് വലിയ വെല്ലുവിളിയായിരിക്കും. അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളും കനത്ത സൈനിക കാവലും ഇറാൻ ഇവിടെ ഒരുക്കിയിട്ടുണ്ട്. കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയുള്ള നീക്കങ്ങളാണ് അമേരിക്ക ആസൂത്രണം ചെയ്യുന്നത്