വോട്ട് ചെയ്യാൻ പോകാൻ ഊബറിൽ സൗജന്യ യാത്ര, വോട്ട് കഴിഞ്ഞാൽ കോഫി; പ്രത്യേക ഓഫറുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ട് ചെയ്യാൻ പോകാൻ ഊബറിൽ സൗജന്യ യാത്ര, വോട്ട് കഴിഞ്ഞാൽ കോഫി; പ്രത്യേക ഓഫറുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

പ്രസിദ്ധീകരിച്ചത്: 06 Apr, 2026
ഷെയർ ചെയ്യുക:

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് പ്രത്യേക ഓഫറുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനാണ് ഈ നീക്കം.

 

കോഫി ഷോപ്പ് ശൃംഖലയായ കഫെ കോഫി ഡേയുമായി ചേർന്നാണ് പുതിയ ഓഫർ. ഏപ്രിൽ 9ന് വോട്ട് ചെയ്ത് കഫെ കോഫി ഡേ ഔട്ട്ലെറ്റിൽ എത്തുന്ന ആദ്യ 15 പേർക്ക് 25% വിലക്കുറവ് ലഭിക്കും. സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ ഓഫർ ബാധകമാണ്.ഇതിനു പുറമെ, വോട്ടർമാർക്ക് സഹായകരമായ മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉബർ ഇന്ത്യയുമായി സഹകരിച്ച് പോളിംഗ് ബൂത്തിലേക്ക് എത്താൻ സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. ആപ്പിലെ കാർ, ഓട്ടോ, ബൈക്ക് സേവനങ്ങളിൽ രണ്ടുകിലോമീറ്റർ വരെ യാത്ര പൂർണമായും സൗജന്യമായിരിക്കും.