ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ പിണങ്ങി പോയി

ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ പിണങ്ങി പോയി

പ്രസിദ്ധീകരിച്ചത്: 06 Apr, 2026
ഷെയർ ചെയ്യുക:

വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ.

കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി എസ്. ജയശങ്കർ സ്ഥാനാർഥിയുടെ പേര് പറയാത്തതോടെ, ശ്രീലേഖ പിണങ്ങി ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങി.വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശ്രീലേഖ എഴുന്നേറ്റ് പോയെന്ന് അറിഞ്ഞത്.