പോളിംഗ് ദിനത്തിൽ അപായപ്പെടുത്താൻ സാധ്യത: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടി കെ ഗോവിന്ദൻ; ഹൈക്കോടതി സർക്കാരിനോട് വിശദാംശങ്ങൾ തേടി
പ്രസിദ്ധീകരിച്ചത്: 06 Apr, 2026
പോളിംഗ് ദിനത്തിൽ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്ഥാനാർഥി ടി കെ ഗോവിന്ദൻ ഹൈക്കോടതിയെ സമീപിച്ചു.
ഹർജിയിൽ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ, തിരഞ്ഞെടുപ്പ് ദിവസത്തിൽ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഹർജി പരിഗണിച്ച കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു.