'വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ല'; നവവരനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു വിവാഹ ബ്രോക്കർ

'വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ല'; നവവരനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു വിവാഹ ബ്രോക്കർ

പ്രസിദ്ധീകരിച്ചത്: 07 Apr, 2026
ഷെയർ ചെയ്യുക:

 

വെള്ളരിക്കുണ്ടിൽ വിവാഹ ബ്രോക്കർ നവവരനെ കടയിൽ കയറി കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. പറമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന പി.വി. അബ്രഹാമിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

 

വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്ന പേരിലാണ് ആക്രമണം. വിവാഹ ബ്രോക്കറായ ബേബിയാണ് പ്രതി. സംഭവത്തിൽ ചിറ്റാരിക്കാൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.മണക്കടവ് സ്വദേശിനിയെയാണ് അബ്രഹാം വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് ഇടനിലക്കാരനായിരുന്നു ബേബി. എന്നാൽ വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ലെന്നാണ് പ്രതിയുടെ ആരോപണം.