‘ശബ്ദരേഖ വ്യാജം’; കുഴൽനാടൻ്റെ ആരോപണം തള്ളി കെ. കൃഷ്ണൻകുട്ടി
പ്രസിദ്ധീകരിച്ചത്: 07 Apr, 2026
മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേ സംബന്ധിച്ച നിയമസഭാ രേഖകൾ മന്ത്രി പുറത്തുവിട്ടു.
ജലനിരപ്പ് ഉയരുന്നതിന് മുമ്പ് തന്നെ തോട്ടപ്പള്ളിയിലെ ഷട്ടറുകൾ ഉയർത്തിയിരുന്നുവെന്നും അത് നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കുഴൽനാടൻ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത് എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ശബ്ദരേഖയാകാമെന്നും, പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.