തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് വീഡിയോഗ്രാഫർക്ക് സസ്പെൻഷൻ

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് വീഡിയോഗ്രാഫർക്ക് സസ്പെൻഷൻ

പ്രസിദ്ധീകരിച്ചത്: 08 Apr, 2026
ഷെയർ ചെയ്യുക:

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വീഡിയോഗ്രാഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്.

 

കാലിക്കറ്റ് വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ്റേത് ആണ് ഉത്തരവ്. വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വീഡിയോ തയാറാക്കി പ്രചരിപ്പിച്ചതിനാണ് നടപടി.ഇന്നലെ വൈകിട്ട് ആറരയോട് കൂടിയാണ് കാലിക്കറ്റ് വിസി താൽക്കാലിക ജീവനക്കാരനായ റിസ്വാൻ അമീറിനെതിരെ ഇത്തരത്തിലുള്ള നടപടി എടുത്തിരിക്കുന്നത്.