രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുള്ള എ ഐ വീഡിയോക്കെതിരെ കേസെടുത്തു

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുള്ള എ ഐ വീഡിയോക്കെതിരെ കേസെടുത്തു

പ്രസിദ്ധീകരിച്ചത്: 08 Apr, 2026
ഷെയർ ചെയ്യുക:

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുള്ള എ ഐ വീഡിയോക്കെതിരെ കേസെടുത്തു. ആലപ്പുഴ സൈബർ പൊലീസാണ് കേസെടുത്തത്. 

 

മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശം ചേർത്ത് ചെന്നിത്തലയുടെ എ ഐ ദൃശ്യം ഉപയോഗിച്ചാണ് വീഡിയോ നിർമ്മിച്ചത്.സോഷ്യൽ മീഡിയയിൽ ഇത് ഉപയോഗിച്ചുള്ള വ്യാജ പ്രചരണം സജീവമായതോടെയാണ് ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.