വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ, മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ല; പരാതിയുമായി കോൺഗ്രസ്

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ, മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ല; പരാതിയുമായി കോൺഗ്രസ്

പ്രസിദ്ധീകരിച്ചത്: 09 Apr, 2026
ഷെയർ ചെയ്യുക:

 കേരളത്തിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ പരാതിയുമായി കോൺ​ഗ്രസ് രംഗത്ത്.വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ, മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.

മല്ലപ്പുഴശേരി ബൂത്തിൽ ആണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ജില്ലാ കളക്ടറെ വിളിച്ച് പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.

 

2021നെക്കാളും വലിയ ഭൂരിപക്ഷത്തിൽ ആറന്മുളയിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തനിക്കെതിരെ അധിക്ഷേപങ്ങൾ ഉയരുന്നുണ്ടെന്നും ആറന്മുളയിൽ പോളിങ് ശതമാനം ഉയരുമെന്നും അവർ പ്രതികരിച്ചു.