ചൂരല്‍മല ദുരന്തബാധിതയായ ശ്രുതിക്ക് ടൗണ്‍ഷിപ്പില്‍ വീട് ഇല്ല; മന്ത്രിസഭ അപേക്ഷ തള്ളി

ചൂരല്‍മല ദുരന്തബാധിതയായ ശ്രുതിക്ക് ടൗണ്‍ഷിപ്പില്‍ വീട് ഇല്ല; മന്ത്രിസഭ അപേക്ഷ തള്ളി

പ്രസിദ്ധീകരിച്ചത്: 11 Apr, 2026
ഷെയർ ചെയ്യുക:

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെയും വീടും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കണമെന്ന അപേക്ഷ മന്ത്രിസഭ നിരസിച്ചതായി റിപ്പോർട്ട്. 

 

ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അപേക്ഷ തള്ളാന്‍ തീരുമാനമായത്.ശ്രുതിക്ക് പ്രത്യേക പരിഗണന നല്‍കി വീട് അനുവദിക്കാമെന്നായിരുന്നു ചീഫ് സെക്രട്ടറി ഡോ. ജയതിലകിന്റെ നിര്‍ദേശം. മറ്റു സംഘടനകളില്‍നിന്ന് വീടുകള്‍ സ്വീകരിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു ഈ ശുപാര്‍ശ. സമാനമായ അപേക്ഷകള്‍ വരുകയാണെങ്കില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ അടിസ്ഥാനമാക്കി മന്ത്രിസഭ അന്തിമ തീരുമാനമെടുക്കണമെന്നും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.