എൽഡിഎഫിന് തുടർഭരണം ഉറപ്പ്; പാലായിൽ വൻ വിജയം നേടും: ജോസ് കെ. മാണി

എൽഡിഎഫിന് തുടർഭരണം ഉറപ്പ്; പാലായിൽ വൻ വിജയം നേടും: ജോസ് കെ. മാണി

പ്രസിദ്ധീകരിച്ചത്: 11 Apr, 2026
ഷെയർ ചെയ്യുക:

കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്നും പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് (എം) മികച്ച വിജയം ഉറപ്പാക്കുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി.

 

താഴെത്തട്ടിലുള്ള ജനങ്ങളുമായി നടത്തിയ ആശയവിനിമയത്തിൽ നിന്ന് ഭരണത്തുടർച്ചയ്ക്കുള്ള അനുകൂല തരംഗം വ്യക്തമാണെന്ന് അദ്ദേഹം ട്വന്റിഫോർ ന്യൂസിനോട് പ്രതികരിച്ചു. മധ്യകേരളത്തിൽ ഇടതുമുന്നണി വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ക്രൈസ്തവ സഭകളുടെ പൂർണ്ണ പിന്തുണ ഇത്തവണ എൽഡിഎഫിനായിരുന്നുവെന്ന് ജോസ് കെ. മാണി അവകാശപ്പെട്ടു. സഭ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടത് ഇടതുമുന്നണിയാണെന്ന് വിശ്വാസികൾക്കറിയാം.