പാകിസ്ഥാൻ നേതാക്കളെ വാനോളം പുകഴ്ത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; ഷെഹ്ബാസ് ഷെരീഫും അസിം മുനീറും അസാമാന്യ വ്യക്തിത്വങ്ങളെന്ന് പ്രശംസ

പാകിസ്ഥാൻ നേതാക്കളെ വാനോളം പുകഴ്ത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; ഷെഹ്ബാസ് ഷെരീഫും അസിം മുനീറും അസാമാന്യ വ്യക്തിത്വങ്ങളെന്ന് പ്രശംസ

പ്രസിദ്ധീകരിച്ചത്: 13 Apr, 2026
ഷെയർ ചെയ്യുക:

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി ജനറൽ അസിം മുനീറിനെയും പ്രശംസ കൊണ്ട് മൂടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുവരും അസാമാന്യ വ്യക്തിത്വത്തിന് ഉടമകളായ മനുഷ്യരാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ നൽകിയ പിന്തുണയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ നിർണ്ണായക പരാമർശം.

ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച പാകിസ്ഥാന്റെ നിലപാടിനെ ട്രംപ് അഭിനന്ദിച്ചു. സങ്കീർണ്ണമായ പ്രാദേശിക സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഷെഹ്ബാസ് ഷെരീഫും ജനറൽ അസിം മുനീറും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാൻ അമേരിക്ക താല്പര്യപ്പെടുന്നുവെന്ന സൂചനയും അദ്ദേഹം നൽകി.

 

മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനായി പാക് നേതൃത്വം നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് ട്രംപ് കൂട്ടിിച്ചേർത്തു. ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടെങ്കിലും പാകിസ്ഥാൻ നൽകിയ സൗകര്യങ്ങളെ അദ്ദേഹം നന്ദിയോടെ സ്മരിച്ചു. മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും സമാധാന നീക്കങ്ങളിൽ പാകിസ്ഥാന് വലിയ പങ്കുവഹിക്കാനുണ്ടെന്നും ട്രംപ് വ്യക്തമാക്കി.