തിരുവനന്തപുരത്തെ പെട്രോള്‍ പമ്പില്‍ മോഷണം: ഒന്നര ലക്ഷം രൂപ കവര്‍ന്ന് പ്രതി

തിരുവനന്തപുരത്തെ പെട്രോള്‍ പമ്പില്‍ മോഷണം: ഒന്നര ലക്ഷം രൂപ കവര്‍ന്ന് പ്രതി

പ്രസിദ്ധീകരിച്ചത്: 13 Apr, 2026
ഷെയർ ചെയ്യുക:

തിരുവനന്തപുരം നഗരത്തിലെ പാളയത്ത് എംജി റോഡിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ മോഷണം. പമ്പിലെ ഓഫീസില്‍ കയറിയ മോഷ്ടാവ് ഏകദേശം ഒന്നര ലക്ഷം രൂപ കവര്‍ന്ന് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

 

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, മോഷണം നടക്കുന്ന സമയത്ത് പമ്പില്‍ ഒരാള്‍ മാത്രമായിരുന്നു ഡ്യൂട്ടിയില്‍. ജീവനക്കാരന്റെ ശ്രദ്ധ തിരിച്ചാണ് മൂന്ന് ദിവസത്തെ കളക്ഷനായി സൂക്ഷിച്ചിരുന്ന പണം പ്രതി തട്ടിയെടുത്തത്.ഇതിന് മുമ്പും ഇതേ പമ്പില്‍ സമാനമായ മോഷണം നടന്നിട്ടുണ്ട്. അതേ വ്യക്തിയാണോ വീണ്ടും മോഷണം നടത്തിയതെന്ന് ഉള്‍പ്പെടെ വിവിധ സാധ്യതകള്‍ പൊലീസ് പരിശോധിച്ചുവരുന്നു.