സഭയെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല; നിലപാട് കടുപ്പിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

സഭയെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല; നിലപാട് കടുപ്പിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

പ്രസിദ്ധീകരിച്ചത്: 14 Apr, 2026
ഷെയർ ചെയ്യുക:

കത്തോലിക്കാ സഭയ്ക്കും പുരോഹിതർക്കും എതിരെ ഉയരുന്ന അധിക്ഷേപങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും സഭ ഇനി നിശബ്ദമായിരിക്കില്ലെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. വൈദികർ എപ്പോഴും നിഷ്പക്ഷരായിരിക്കണമെന്ന് ആർക്കും നിർബന്ധിക്കാനാവില്ലെന്നും ബിഷപ്പ് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സഭയെയും അതിന്റെ നേതൃത്വത്തെയും പൊതുവേദിയിൽ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ബിഷപ്പുമാരും വൈദികരും എല്ലാക്കാലത്തും മൂകസാക്ഷികളായിരിക്കുമെന്ന് ആരും കരുതേണ്ടതില്ല. സഭാനേതൃത്വത്തെ മോശമായി ചിത്രീകരിക്കാനോ മാന്യതയുടെ പരിധികൾ ലംഘിക്കാനോ ശ്രമിക്കുന്നതിനോട് യോജിക്കാനാവില്ല. പൊതുരംഗത്ത് സജീവമായവർ മാധ്യമങ്ങളിലൂടെ സഭയെയും വൈദികരെയും അപമാനിക്കുന്നത് പതിവായിരിക്കുകയാണ്. ഇത്തരം അധിക്ഷേപങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു