കോൺഗ്രസ് പിന്തുണയില്ലെങ്കിൽ വനിതാ സംവരണ ബിൽ പ്രതിസന്ധിയിലാകും; കാരണങ്ങൾ ഇവയാണ്
പ്രസിദ്ധീകരിച്ചത്: 14 Apr, 2026
2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാരി ശക്തി വന്ദൻ അധിനിയം (വനിതാ സംവരണ നിയമം 2023) നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിൻ്റെ പിന്തുണ ഉറപ്പാക്കാൻ കഴിയാത്തതാണ് സർക്കാരിന് മുന്നിലെ പ്രധാന തടസ്സം.ഏപ്രിൽ 16 മുതൽ 18 വരെ വിളിച്ചുചേർത്തിരിക്കുന്ന പാർലമെന്ററിന്റെ പ്രത്യേക സമ്മേളനത്തിൽ, ഭരണഘടനാ ഭേദഗതി അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ നിയമപ്രകാരം 2027-ലെ സെൻസസിന് ശേഷമുള്ള മണ്ഡലപുനർനിർണ്ണയത്തിന് (Delimitation) ശേഷമേ സംവരണം നടപ്പിലാക്കാൻ സാധിക്കൂ.