പാകിസ്താന് കൈത്താങ്ങായി സൗദി; 8 ബില്യൺ ഡോളറിന്റെ വമ്പൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

പാകിസ്താന് കൈത്താങ്ങായി സൗദി; 8 ബില്യൺ ഡോളറിന്റെ വമ്പൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

പ്രസിദ്ധീകരിച്ചത്: 16 Apr, 2026
ഷെയർ ചെയ്യുക:

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനെ സഹായിക്കാൻ വമ്പൻ പാക്കേജുമായി സൗദി അറേബ്യ. നേരത്തെ പാക് സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ച 5 ബില്യൺ ഡോളറിന്റെ കാലാവധി നീട്ടി നൽകിയതിനൊപ്പം, 3 ബില്യൺ ഡോളർ കൂടി അധികമായി നിക്ഷേപിക്കാനും സൗദി തീരുമാനിച്ചു.

ഇതോടെ ആകെ 8 ബില്യൺ ഡോളറിന്റെ (ഏകദേശം 67,000 കോടിയിലധികം രൂപ) സഹായമാണ് സൗദി അറേബ്യ പാകിസ്താന് ഉറപ്പാക്കുന്നത്. സൗദി പ്രസ് ഏജൻസിയാണ് (SPA) ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.

 

സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നീക്കം. ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് കരകയറ്റാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുമാണ് ഈ സഹായം ലക്ഷ്യമിടുന്നത്. പുതുതായി എത്തുന്ന 3 ബില്യൺ ഡോളർ പാകിസ്താന്റെ വിദേശനാണ്യ ശേഖരം വർധിപ്പിക്കാൻ ഏറെ സഹായകമാകും.