യുവി വികിരണം ഉയരുന്നു; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്; കാസർഗോഡ് 13 വയസുകാരന് സൂര്യാഘാതമേറ്റു
പ്രസിദ്ധീകരിച്ചത്: 16 Apr, 2026
സംസ്ഥാനത്ത് അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ അളവ് ആശങ്കാജനകമായി ഉയരുന്നതായി മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം യുവി ഇൻഡക്സ് 8 വരെ രേഖപ്പെടുത്തിയതോടെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം-കൊട്ടാരക്കര, പത്തനംതിട്ട-കോന്നി, ആലപ്പുഴ-ചെങ്ങന്നൂർ, കോട്ടയം-ചങ്ങനാശ്ശേരി, ഇടുക്കി-മൂന്നാർ, പാലക്കാട്-തൃത്താല എന്നീ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
അതേസമയം കളമശ്ശേരി, ഒല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 7 രേഖപ്പെടുത്തി, ഇവിടെ നിലവിൽ മഞ്ഞ അലർട്ട് ആണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ സൂചിക 6 ആയി രേഖപ്പെടുത്തി.