ഇത്തരം ചര്‍ച്ചകളില്‍ ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്നതിൽ കാര്യമില്ല'; മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകളിൽ പ്രതികരിച്ച് കെ. മുരളീധരന്‍

ഇത്തരം ചര്‍ച്ചകളില്‍ ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്നതിൽ കാര്യമില്ല'; മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകളിൽ പ്രതികരിച്ച് കെ. മുരളീധരന്‍

പ്രസിദ്ധീകരിച്ചത്: 16 Apr, 2026
ഷെയർ ചെയ്യുക:

 യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകളെക്കുറിച്ച് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇത്തരം ചര്‍ച്ചകളില്‍ ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്നതിൽ കാര്യമില്ലെന്നും ശരിയായ സമയത്ത് തന്നെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതാണ് പതിവ് നടപടിക്രമമെന്നും, ഫലം വന്നതിന് ശേഷം ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പില്‍ ‘ടീം യുഡിഎഫ്’ എന്ന നിലയിലാണ് മത്സരിച്ചതെന്നും വിജയത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തള്ളിക്കളഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രംഗത്തെത്തി. ഫലം പ്രഖ്യാപിക്കുന്നതുവരെ എല്ലാവരും കാത്തിരിക്കണമെന്നും പാര്‍ട്ടിക്ക് വ്യക്തമായ സംവിധാനം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തെ പൊതുജന ചര്‍ച്ചയാക്കേണ്ടതില്ലെന്നും കൂട്ടായ തീരുമാനം ഉണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.