മുഖ്യമന്ത്രി ചർച്ച വേണ്ട, പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്; കെ.സി വേണുഗോപാൽ
പ്രസിദ്ധീകരിച്ചത്: 16 Apr, 2026
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായം പറയാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
പൊതുജന മധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും തെരഞ്ഞടുപ്പ് ഫലം വരുന്നത് കാത്തിരിക്കൂവെന്നുമാണ് കെ.സി വേണുഗോപാൽ പറഞ്ഞത്.കൂടാതെ, പാർലമെന്റ് ജനാധിപത്യത്തിന്റെ അന്തസത്തയെ തകർത്തുകൊണ്ട് രാജ്യത്തെ വിഭജിക്കാൻ ശ്രമമാണ് വനിതാ സംവരണ ഭേദഗതി ബിൽ എന്ന് കെ.സി വേണുഗോപാൽ എംപി പറഞ്ഞു.